“ആദ്യ നാലിൽ എത്തിയാൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് സീസൺ നല്ലതാണെന്ന് കണക്കാക്കാം”

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം നേടില്ല എന്ന വിലയിരുത്തലുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ മൗറീനോ. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ ശ്രദ്ധിക്കേണ്ടത് ആദ്യ നാലിൽ എത്താൻ ആണെന്ന് മൗറീനോ പറഞ്ഞു. ആദ്യ നാലിൽ എത്തിയാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസൺ വിജയമാണെന്ന് കണക്കാക്കാം എന്ന് മൗറീനോ പറഞ്ഞു.

കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്തായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഫിനിഷ് ചെയ്തത്. ഡ്രെസിംഗ് റൂമിനെ ഒരുമിച്ച് നിർത്താൻ ആയാൽ യുണൈറ്റഡിനു മുന്നോട്ട് പോകാം എന്നും അല്ലായെങ്കിൽ പ്രശ്നം ആശ്വാസകരമായിരിക്കില്ല എന്നും മൗറീനോ പറഞ്ഞു. യൂറോപ്പാ ലീഗ് കിരീടം സ്വന്തമാക്കാൻ ആണ് യുണൈറ്റഡ് നോക്കേണ്ടതും ഇത്ര വലിയ ക്ലബ് കളിക്കേണ്ട ടൂർണമെന്റല്ല ഇതെന്നും ജോസെ അഭിപ്രായപ്പെട്ടു.

Advertisement