ഒബമയാങ് രക്ഷിച്ചു, ആഴ്സണലിന് വിജയ തുടക്കം

- Advertisement -

പ്രീമിയർ ലീഗിലെ ആശയ മത്സരത്തിൽ ജയം കുറിച്ച് ആഴ്സണൽ. നല്ല രീതിയിൽ തന്നെ പൊരുതിയ ന്യൂ കാസിലിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ഗണ്ണേഴ്‌സ് ജയം സ്വന്തമാക്കിയത്. പിയെ എമറിക് ഒബാമയാങ് നേടിയ ഏക ഗോളാണ് മത്സര ഫലം നിർണയിച്ചത്.

പുത്തൻ സൈനിങ്ങുകൾ ആരും ആദ്യ ഇലവനിൽ ഇല്ലാതെയാണ് ആഴ്സണൽ പരിശീലകൻ എമറി ടീമിനെ ഇറക്കിയത്. നെൽസൻ, നീൽസ്, ഗ്വെൻഡോസി, വിലോക് എന്നീ യുവ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയാണ് ആഴ്സണൽ ഇറങ്ങിയത്. ന്യൂ കാസിൽ നിരയിൽ പുതുതായി എത്തിയ സ്‌ട്രൈക്കർ ജോയലിന്റൻ ആദ്യ ഇലവനിൽ തന്നെ ഇടം നേടി. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല. ആഴ്സണൽ ആക്രമണ നിരയെ നന്നായി തന്നെ പ്രതിരോധിക്കാൻ ന്യൂ കാസിലിനായി.

രണ്ടാം പകുതിയിൽ 58 ആം മിനുട്ടിലാണ് ആഴ്സണലിന് 3 പോയിന്റ് സമ്മാനിച്ച ഗോൾ പിറന്നത്. നൈൽസിന്റെ അസിസ്റ്റിൽ മികച്ച ഫിനിഷിൽ ഒബ ഗോൾ നേടിയത്. നിക്കോളാസ് പെപെ, സെബയോസ് എന്നിവർ രണ്ടാം പകുതിയിൽ ആഴ്സണലിനായി അരങ്ങേറി. ബേൺലിക്ക് എതിരെയാണ് ആഴ്സണലിന്റെ അടുത്ത മത്സരം.

Advertisement