ലുകാകുവിന് രണ്ടാം മത്സരത്തിലും ഗോൾ, ഇന്റർ മിലാന് രണ്ടാം വിജയം

- Advertisement -

സീരി എയിലെ രണ്ടാം മത്സരത്തിലും ഇന്ററിന്റെ ഹീറോ ആയി റൊമേലു ലുകാകു. ഇന്ന് കലിയരിക്ക് എതിരായ മത്സരത്തിൽ ഇന്റർ മിലാൻ 2-1ന്റെ വിജയം സ്വന്തമാക്കിയപ്പോൾ ലുകാകു ആണ് വിജയ ഗോൾ നേടിയത്‌. ആദ്യ മത്സരത്തിലും ലുകാകു ഇന്റർ മിലാനായി ഗോൾ നേടിയിരുന്നു. ഈ വിജയത്തോടെ ഇന്റർ മിലാൻ ലീഗിൽ വീണ്ടും തലപ്പത്ത് എത്തി.

കളിയിൽ ഇന്റർ മിലാന് ശക്തമായ വെല്ലുവിളി ഉയർത്തിയ കലിയരിക്ക് ഒരു പെനാൾട്ടി ആണ് വിനയായത്. 25ആം മിനുട്ടിൽ ഒരു ഓഫ്സൈഡ് ഭീഷണി നേരിട്ട ഗോളിലൂടെ മർട്ടിനെസ് ആണ് ഇന്ററിനെ മുന്നിൽ എത്തിച്ചത്. രണ്ടാം പകുതിയിൽ 50ആം മിനുട്ടിൽ ഹെഡറിലൂടെ ജാവോ പെഡ്രോ കലിയരി സമനില നേടി. പിന്നീടായിരുന്നു പെനാൾട്ടി വിധി എഴുതിയത്. 72ആം മിനുട്ടിൽ ആയിരുന്നു ലുകാകു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. പുതിയ സൈനിംഗ് സാഞ്ചെസ് ബെഞ്ചിൽ ഉണ്ടായിരുന്നു എങ്കിലും ഇറങ്ങിയില്ല.

Advertisement