ഫോർച്യൂണയെ പരാജയപ്പെടുത്തി ഫ്രാങ്ക്ഫർട്ട്

- Advertisement -

ബുണ്ടസ് ലീഗയിൽ ഫോർച്യൂണ ദാസൽഡോർഫിനെ പരാജയപ്പെടുത്തി എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്. ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ജയമാണ് ഫ്രാങ്ക്ഫർട്ട് നേടിയത്. പിന്നിൽ നിന്നും വമ്പൻ തിരിച്ച് വരവ് നടത്തിയാണ് ഫ്രാങ്ക്ഫർട്ട് ജയം നേടിയത്.

റോവൻ ഹെന്നിങ്സിന്റെ മികച്ച ഹെഡ്ഡറിൽ ഫോർച്യൂണ ദാസൽഡോർഫ് ആദ്യ ഗോൾ നേടി. ഫ്രാങ്ക്ഫർട്ട് പരിശീലകൻ ആടി ഹട്ടർ ബാസ് ദോസ്തിനെ ബെഞ്ചിൽ ന്നിന്നും ഇറക്കുകയും ഏറെ വൈകാതെ സമനില നേടുകയും ചെയ്തു. മൂന്ന് വർഷത്തിന് ശേഷമാണ് ദോസ്ത് ബുണ്ടസ് ലീഗയിൽ ഗോളടിക്കുന്നത്. മത്സരം അവസാന ഘട്ടത്തിലേക്കടുത്തപ്പോൾ പസിയെൻസിയയുടെ ഗോളിൽ ഫ്രാങ്ക്ഫർട്ട് ജയം സ്വന്തമാക്കുകയായിരുന്നു.

Advertisement