ഇന്ത്യക്ക് എതിരായ യോഗ്യതാ മത്സരത്തിനായുള്ള ടീം ഖത്തർ പ്രഖ്യാപിച്ചു

- Advertisement -

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ എതിരാളികളിൽ ഒന്നായ ഖത്തർ അവരുടെ ടീം പ്രഖ്യാപിച്ചു. അഫ്ഗാനിസ്താനും ഇന്ത്യക്കും എതിരായ മത്സരങ്ങൾക്കുള്ള ടീമാണ് ഖത്തർ പ്രഖ്യാപിച്ചിരിക്കുന്നത്‌. സെപ്റ്റംബർ 5ന് അഫ്ഗാനിസ്താനെ നേരിടുന്ന ഖത്തർ സെപ്റ്റംബർ 10നാണ് ഇന്ത്യയെ നേരിടുക. ഇന്ത്യ ആദ്യ മത്സരത്തിൽ ഒമാനെ നേരിടുന്നുണ്ട്.

ശക്തമായ ടീമിനെ തന്നെയാണ് ഖത്തർ പ്രഖ്യാപിച്ചിരിക്കുന്നത്. സാവി പരിശീലിപ്പിക്കുന്ന അൽ സാദ് ക്ലബിലെ 11 താരങ്ങൾ ഖത്തർ ടീമിൽ ഇടം നേടി. യുവ ഗോൾ കീപ്പർ മിശാൽ ബർഷാം, മുൻ അണ്ടർ 23 ക്യാപ്റ്റൻ മുസാബ് ഖേദർ എന്നിവർ ഖത്തർ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഏഷ്യൻ കപ്പിലെ ഹീറോ അൽമോസ് അലി ഉൾപ്പെടെ ഉള്ള പ്രമുഖരും ടീമിൽ ഉണ്ട്

Advertisement