ലുകാകുവിനെ പരിഹസിച്ച് ഇക്കാർഡിയുടെ ഭാര്യ

Newsroom

ഇന്റർ മിലാനിൽ ഇക്കാർഡിയുടെ പകരക്കാരനായി എത്തിയ ലുകാകു ഗംഭീര ഫോമിലാണ്. ഇന്ററിനെ ലീഗിൽ ഒന്നാമത് എത്തിക്കുന്നതിലും ലുകാകു വലിയ പങ്കുവഹിക്കുന്നുണ്ട്. പക്ഷെ ലുകാകു ഇക്കാർഡിക്ക് പകരക്കാരനാവില്ല എന്ന് ഇൽകാർഡിയുടെ ഭാര്യയും ഏജന്റുമായ വാണ്ട നാര പറഞ്ഞു. ഇക്കാർഡിയുടെ 9ആം നമ്പർ ജേഴ്സി അടക്കം ലുകാലു സ്വന്തമാക്കിയത് നേരത്തെ തന്നെ നാര ഇന്ററിനെ വിമർശിക്കാൻ കാരണമായിരുന്നു.

ലുകാകു ഗോളടിച്ചു കൂട്ടുന്നത് നല്ല കാര്യം തന്നെ പക്ഷെ വലിയ മത്സരങ്ങളിലും ഗോളടിക്കാൻ ലുകാകുവിനായിരുന്നു എങ്കിൽ എന്ന് വാണ്ട പരിഹാസമായി പറയുന്നു. ചാമ്പ്യൻസ് ലീഗിൽ ആവശ്യമായ പ്രധാന മത്സരങ്ങളിൽ ഗോളടിക്കാൻ ലുകാകുവിനായില്ല. മാത്രമല്ല ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ട് ടിവിയിൽ കാണേണ്ട അവസ്ഥയാണ് ലുകാകുവിന് എന്നും വാണ്ട പറഞ്ഞു. മുമ്പ് ഇന്ററിൽ 9ആം നമ്പറിൽ അണിഞ്ഞ ആൾ അവിടെ ഇതിഹാസം ആയിരുന്നു എന്നും ഇക്കാർഡിയുടെ ഭാര്യ പറഞ്ഞു.