ലൊകറ്റെല്ലി ഒരു മാസത്തോളം പുറത്ത്, യുവന്റസിന് വൻ തിരിച്ചടി

കാൽമുട്ടിനേറ്റ പരിക്ക് കാരണം മാനുവൽ ലോക്കാറ്റെല്ലി ഒരു മാസത്തോളം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും എന്ന് യുവന്റസ് അറിയിച്ചു. ഇന്നലെ ഇന്ററിനെതിരായ മത്സരത്തിനിടയിൽ ആയിരുന്നു ലൊകടെല്ലിക്ക് പരിക്കേറ്റത്. പരിക്ക് സാരമുള്ളതാണ് അടുത്ത കുറച്ച് മത്സരങ്ങളിൽ മധ്യനിര താരം ഉണ്ടാകില്ല എന്നും യുവന്റസ് പരിശീലകൻ അലെഗ്രി പറഞ്ഞു.

ഏകദേശം നാലാഴ്ചത്തേക്ക് ലൊക്കാറ്റെല്ലി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് യുവന്റസ് ഇന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഈ സീസണിലെ അവസാന മൂന്ന് മത്സരങ്ങളിലും കോപ്പ ഇറ്റാലിയ ഫൈനലിലും മാത്രമെ ഇനി ഇറ്റലി താരത്തിന് കളിക്കാൻ ആകൂ എന്നാണ് അനുമാനിക്കുന്നത്‌.

കഴിഞ്ഞ സമ്മറിൽ സസ്സുവോളയിൽ നിന്ന് യുവന്റസിൽ ചേർന്ന ലൊകടെക്കി ഈ സീസണിൽ 40 മത്സരങ്ങളിൽ യുവന്റസ് ജേഴ്സി അണിഞ്ഞു. 24-കാരൻ മൂന്ന് ഗോളുകളും നേടിയിട്ടുണ്ട്