ദീപക് ചഹാറിന്റെ മടങ്ങി വരവ് ടീമിനെ കരുത്തരാക്കും – രവീന്ദ്ര ജഡേജ

ഐപിഎലില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ചെന്നൈ സൂപ്പര്‍ കിംഗ്സ് പരാജയം ഏറ്റു വാങ്ങിയപ്പോള്‍ ടീമിനെ ഏറ്റവും അലട്ടുന്നത് ദീപക് ചഹാറിന്റെ അഭാവം ആണ്. ദീപക് ചഹാര്‍ ടീമിന്റെ പ്രധാന ബൗളറാണെന്നും അതിനാൽ തന്നെ ടീം എത്രയും വേഗം താരത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ടെന്നും ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ വ്യക്തമാക്കി.

ന്യൂ ബോളിൽ വിക്കറ്റ് നേടുക പ്രാധാന്യമുള്ള കാര്യമാണെന്നും താരത്തിന് അതിന് പ്രത്യേക കഴിവുണ്ടായിരുന്നുവെന്നും ജഡേജ പറഞ്ഞു. താരത്തിന്റെ സാന്നിദ്ധ്യം ബൗളിംഗ് യൂണിറ്റിനെ കൂടുതൽ കരുത്തരാക്കും എന്നും ജഡേജ വ്യക്തമാക്കി.