ബാബറിനെ ബിഗ് ബാഷിലെ ഏത് ടീമും സ്വന്തമാക്കുവാന്‍ ശ്രമിക്കും – ആരോൺ ഫിഞ്ച്

ബാബര്‍ അസമിന് ബിഗ് ബാഷിൽ കളിക്കുവാന്‍ താല്പര്യമുണ്ടെന്ന് തന്റെ ചോദ്യത്തിന് മറുപടിയായി പാക് താരം അറിയിച്ചുവെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ നായകന്‍ ആരോൺ ഫിഞ്ച്. തന്റെ ടീമായ മെൽബേൺ റെനഗേഡ്സിന് വേണ്ടി കളിക്കുവാന്‍ താല്പര്യമുണ്ടോ എന്നാണ് താന്‍ ചോദിച്ചതെന്നും നാളെ തന്റെ ടീം ബാബറിനെ അനൗൺസ് ചെയ്യുമെന്നും തമാശ രൂപേണ ഫിഞ്ച് പറഞ്ഞു.

എന്നാൽ ബാബറിനെ പോലെയുള്ള ഒരു താരം ബിഗ് ബാഷ് പോലെയുള്ള ടൂര്‍ണ്ണമെന്റിൽ വരുന്നത് ഏറെ ഗുണകരമാണെന്നും ഫിഞ്ച് പറഞ്ഞു. ബാബര്‍ ബിഗ് ബാഷിൽ കളിക്കുന്നുവെങ്കിൽ താരത്തെ ബിഗ് ബാഷിലെ ഏത് ഫ്രാഞ്ചൈസിയും സ്വന്തമാക്കുവാന്‍ രംഗത്തെത്തുമെന്നും ഫിഞ്ച് സൂചിപ്പിച്ചു.