ഡിലിറ്റ് തിരികെയെത്തി

യുവന്റസിന് ആശ്വാസ വാർത്ത. അവരുടെ യുവ സെന്റർ ബാക്കായ ഡി ലിറ്റ് പരിക്ക് മാറി തിരികെ എത്തിയിരിക്കുകയാണ്. ഇന്ന് മുതൽ താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. അവസാന കുറച്ച് മാസങ്ങളായി തോളിന് ശസ്ത്രക്രിയ നടത്തിയ ഡി ലിറ്റ് വിശ്രമത്തിലായിരുന്നു. അടുത്ത ആഴ്ചയോടെ ഡി ലിറ്റ് മാച്ച് സ്ക്വാഡിൽ എത്തിയേക്കും. ബൊണൂചിയും കിയെല്ലിനിയും ആയിരുന്നു ഡിലിറ്റിന്റെ അഭാവത്തിൽ ഡിഫൻസിൽ ഉണ്ടായിരുന്നത്.

പതിയെ ഈ രണ്ട് സീനിയർ താരങ്ങളെയും മാറ്റി ഡിലിറ്റിനെയും ഡെമിറാലിനെയും സെന്റർ ബാക്ക് കൂട്ടുകെട്ടായി ഉയർത്താൻ ആണ് പിർലോ ആഗ്രഹിക്കുന്നത്. എന്തായാലും ഡി ലിറ്റിന്റെ വരവ് യുവന്റസ് ഡിഫൻസിന് ആശ്വാസമാകും. പരിക്ക് മാറി എത്തിയ റാംസിയും പരിശീലനം ആരംഭിച്ചിട്ടുണ്ട്.

Previous articleകൂടുതൽ കരുത്തോടെ തിരികെ വരും എന്ന് വാൻ ഡൈക്
Next articleസിംബാബ്‍വേയ്ക്കെതിരെയുള്ള പാക്കിസ്ഥാന്റെ വൈറ്റ് ബോള്‍ ടീം പ്രഖ്യാപിച്ചു