സിംബാബ്‍വേയ്ക്കെതിരെയുള്ള പാക്കിസ്ഥാന്റെ വൈറ്റ് ബോള്‍ ടീം പ്രഖ്യാപിച്ചു

സിംബാബ്‍വേയ്ക്കെതിരെയുള്ള പാക്കിസ്ഥാന്റെ പരിമിത ഓവര്‍ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി മത്സരങ്ങളുമുള്ള പരമ്പരയിലേക്കുള്ള സാധ്യത ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 22 അംഗങ്ങളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ അബ്ദുള്ള ഷഫീക്കാണ് പുതുമുഖ താരം.

ഷൊയ്ബ് മാലിക്, സര്‍ഫ്രാസ് അഹമ്മദ്, മുഹമ്മദ് അമീര്‍ എന്നിവരെപരമ്പരയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ വൈ്ററന്‍ താരങ്ങളുടെ കരിയര്‍ അവസാനിച്ചിട്ടില്ലെന്നാണ് പാക്കിസ്ഥാന്‍ മുഖ്യ കോച്ചും സെലക്ടറുമായ മിസ്ബ ഉള്‍ ഹക്ക് വ്യക്തമാക്കിയത്.

അതെ സമയം സീനിയര്‍ താരങ്ങളായ മുഹമ്മദ് ഹഫീസും വഹാബ് റിയാസും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

പാക്കിസ്ഥാന്റെ സാധ്യത ടീം: Abdullah Shafiq, Abid Ali, Babar Azam, Fakhar Zaman, Haider Ali, Haris Sohail, Iftikhar Ahmed, Imam-ul-Haq, Khushdil Shah, Mohammad Hafeez, Mohammad Rizwan, Rohail Nazir, Imad Wasim, Shadab Khan, Usman Qadir, Zafar Gohar, Faheem Ashraf, Haris Rauf, Mohammad Hasnain, Musa Khan, Shaheen Shah, Wahab Riaz

Previous articleഡിലിറ്റ് തിരികെയെത്തി
Next articleപങ്കാളിത്ത വിപുലീകരണം പ്രഖ്യാപിച്ച് റെയോര്‍ സ്‌പോര്‍ട്‌സും കേരള ബ്ലാസ്‌റ്റേഴ്‌സും