കൂടുതൽ കരുത്തോടെ തിരികെ വരും എന്ന് വാൻ ഡൈക്

20201019 152723

ലിവർപൂൾ സെന്റർ ബാക്കായ വാൻ ഡൈക് ദീർഘകാലം പുറത്തിരിക്കേണ്ടി വരും എന്ന് ക്ലബ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എവർട്ടണെതിരായ മത്സരത്തിൽ ഏറ്റ എ സി എൽ ഇഞ്ച്വറി ആണ് താരത്തിന് വിനയായത്. ആറ് മാസത്തിൽ കൂടുതൽ വാൻ ഡൈകിന് വിശ്രമം വേണ്ടി വരും. എന്നാൽ തൻ പറ്റാവുന്ന ഏറ്റവും വേഗത്തിൽ കളത്തിലേക്ക് തിരികെയെത്തും എന്ന് വാൻ ഡൈക് പറഞ്ഞു. പരിക്കിൽ നിരാശ ഉണ്ട്. എന്നാലും ദൈവത്തിന്റെ സഹായത്തോടെ കൂടുതൽ കരുത്തനായി താൻ തിരികെയെത്തും എന്ന് ലിവർപൂൾ സെന്റർ ബാക്ക് പറഞ്ഞു.

കളത്തിന് പുറത്താണ് എങ്കിലും ടീമിന് എല്ലാ പിന്തുണയും നൽകി താൻ ഒപ്പം ഉണ്ടാകും എന്നും വാൻ ഡൈക് പറഞ്ഞു. തനിക്ക് ആരാധകരും ഫുട്ബോൾ ലോകവും തരുന്ന സ്നേഹത്തിനും പിന്തുണയ്ക്കും വലിയ നൻസി രേഖപ്പെടുത്തുന്നതായും സാമൂഹിക മാധ്യമങ്ങളിലൂടെ വാൻ ഡൈക് പറഞ്ഞു. വാൻ ഡൈക് പുറത്തായതോടെ ലിവർപൂൾ ഡിഫൻസ് വലിയ ആശങ്കയിലാണ്. വാൻ ഡൈക് എത്തിയത് മുതൽ ലീഗിലെ ഏറ്റവും മികച്ച ഡിഫൻസായിരുന്നു ലിവർപൂൾ.

Previous articleഐ ലീഗ് യോഗ്യത റൗണ്ട് അവസാനിച്ചു
Next articleഡിലിറ്റ് തിരികെയെത്തി