13 വർഷങ്ങൾക്ക് ശേഷം ലാസിയോക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സീരി എ കിരീട പോരാട്ടത്തിൽ അടിപതറി എങ്കിലും ലാസിയോക്ക് ഇത് മികച്ച സീസൺ തന്നെയാണ്. ഇന്നലെ നേടിയ വിജയത്തോടെ അവർ നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചിരിക്കുകയാണ്. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലാസിയോ യൂറോപ്പിലെ ഏറ്റവും വലിയ ടൂർണമെന്റിലേക്ക് തിരികെ എത്തുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ കലിയരിയെ ആണ് ലാസിയോ തോൽപ്പിച്ചത്.

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ലാസിയോയുടെ വിജയം. മിലാങ്കോവിച് സാവിചും ഇമ്മൊബിലെയും ആണ് ലാസിയോക്ക് വേണ്ടി ഗോളുകൾ നേടിയത്. ഇമ്മൊബിലെ ഇന്നലത്തെ ഗോളോടെ റൊണാൾഡോയെ മറികടന്ന് 31 ഗോളുകളിൽ എത്തി. ഈ വിജയം നാലാമതുള്ള ലാസിയോയെ 72 പോയന്റിൽ എത്തിച്ചു. അഞ്ചാമതുള്ള റോമയ്ക്ക് 61 പോയന്റാണ് ഉള്ളത്. ഇനി എല്ലാ മത്സരവും വിജയിച്ചാലും റോമയ്ക്ക് നാലാമത് എത്താൻ ആവില്ല.