പ്രീമിയർ ടീമായ ആഴ്‌സണലുമായി ലാസിയോ സൗഹൃദ മത്സരത്തിന്. പ്രീ സീസൺ ജർമ്മൻ ടൂറിനു മുന്നോടിയായാണ് ലാസിയോ ഗണ്ണേഴ്‌സിനോടേറ്റുമുട്ടുന്നത്. സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ വെച്ചായിരിക്കും ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ആഗസ്ത് നാലിനാണ് മത്സരം നടക്കുക.
ആഴ്‌സനലിനെ പുതിയ കോച്ച് ഉനായ് എമറിയുടെ ടീമുമായിട്ടാവും ലാസിയോ ഏറ്റുമുട്ടുക. യൂറോപ്പിലെ പ്രമുഖ ടീമുകൾ തമ്മിലേറ്റുമുട്ടുന്നത് ഫുട്ബോൾ ആരാധകർക്കൊരു വിരുന്നായിരിക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
