ലോകകപ്പിൽ മൊറോക്കയുടെ വലകാത്ത മുനീർ ഇനി മലാഗയ്ക്ക് വേണ്ടി കളിക്കും

- Advertisement -

മൊറോക്കൻ ഗോൾകീപ്പറായ മുനീർ മൊഹ്മദി ഇനി മുൻ ലാലിഗ ക്ലബായ മലാഗയിൽ കളിക്കും. ഫ്രീ ട്രാൻസ്ഫർ വഴിയാണ് മുനീർ മലാഗയിൽ എത്തുന്നത്. തന്റെ മുൻ ക്ലബായ സി ഡി നുമാൻസിയയിലെ കരാർ അവസാനിച്ചതോടെ ക്ലബ് വിടാൻ തീരുമാനിക്കുകയായിരുന്നു. അവസാന നാലു സീസണുകളിലായി നുമാൻസിയക്ക് കളിക്കുന്ന മുനീർ 74 മത്സരങ്ങൾ ക്ലബിനായി കളിച്ചിട്ടുണ്ട്.

മൊറോക്കോയുടെ ദേശീയ ടീമിലെ സ്ഥിര സാന്നിദ്ധ്യമായ താരം ഈ കഴിഞ്ഞ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും മൊറോക്കോയുടെ വല കാത്തിരുന്നു‌ കഴിഞ്ഞ സീസണിൽ ലാലിഗയിൽ നിന്ന് തരംതാഴ്ത്തപ്പെട്ട മലാഗയ്ക്ക് ഈ സീസണിൽ തിരിച്ച് ലാലിഗയിൽ എത്തലാണ് പ്രധാന ലക്ഷ്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement