പ്രഖ്യാപനം എത്തി, റെക്കോർഡ് തുകക്ക് ബ്രസീലിന്റെ അലിസൻ ലിവർപൂളിൽ

ലോക റെക്കോർഡ് തുക മുടക്കി ബ്രസീലിയൻ ഗോൾ കീപ്പർ അലിസൻ ബെക്കറിനെ ലിവർപൂൾ സ്വന്തമാക്കി. റോമയുടെ താരമായ അലിസണെ കൈമാറാൻ ഇന്നലെ തന്നെ ഇരു ടീമുകളും കരാറിൽ എത്തിയിരുന്നെങ്കിലും മെഡിക്കൽ പൂർത്തിയാക്കി ഇന്നാണ് പ്രഖ്യാപനം എത്തിയത്. 67 മില്യൺ പൗണ്ടാണ് റെഡ്സ് റോമക്ക് നൽകിയത്.

ലോകത്തിലെ ഏറ്റവും വിലയേറിയ ഗോളി എന്ന റെക്കോർഡോടെയാവും താരം ഇനി ആൻഫീൽഡിൽ വല കാക്കുക. ഏറെ നാളായി ലിവർപൂൾ നേരിട്ട ഗോൾ കീപ്പർ പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാവുന്നത്. അലിസൻ എത്തിയതോടെ മിനോലെ, കാരിയസ് എന്നിവരിൽ ആരെങ്കിലും ലിവർപൂൾ വിടുമെന്ന് ഉറപ്പായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial