ഇറ്റലിയിൽ ഇഞ്ചുറി ടൈം ഗോളിൽ മിലാനെ സമനിലയിൽ കുരുക്കി ലാസിയോ. വിജയമുറപ്പിച്ചിരുന്ന മത്സരമാണ് കപ്പിനും ചുണ്ടിനുമിടയിൽ ഗട്ടൂസോയ്ക്കും കൂട്ടർക്കും നഷ്ടപ്പെട്ടത്. മിലനു വേണ്ടി ഫ്രാങ്ക് കേസ്സിയും ലാസിയോയ്ക്ക് വേണ്ടി ജോവാക്കിന് കോരിയയുമാണ് ഗോളടിച്ചത്. ഈ വിജയത്തോടു കൂടി മിലാനെ പിന്നിലാക്കി നാലാം സ്ഥാനത്തേക്കുയരാൻ ലാസിയോയ്ക്ക് കഴിഞ്ഞു.
ആതിഥേയരായ ലാസിയോ സ്റ്റെഡിയോ ഒളിമ്പിക്കോയിൽ ആധിപത്യം കാണിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോളുകളൊന്നും പിറന്നില്ല. പതിനാറാം മിനുട്ടിൽ കല്ഹാനോഗ്ലു നിർഭാഗ്യത്തിനാണ് ഗോൾ നഷ്ടപ്പെട്ടത്. ഡൊന്നരുമായുടെ പ്രകടനം മിലൻറെ സഹായത്തിനുമെത്തി. രണ്ടാം പകുതിയിൽ മത്സരത്തിലെ രണ്ടു ഗോളുകളും പിറന്നു.
മികച്ച ടീം എഫർട്ടിലൂടെയാണ് മിലാന്റെ ആദ്യ ഗോൾ പിറക്കുന്നത് . മത്സരമവസാനിക്കാൻ പന്ത്രണ്ട് മിനുട്ടുകൾ ബാക്കി നിൽക്കെ കെസി ഗോളടിച്ചു. എന്നാൽ പകരക്കാരനായി ഇറങ്ങിയ കോരിയയുടെ വോളി മിലാന്റെ സ്വപ്‌നങ്ങൾ തകർത്തു.