ബാഴ്സക്ക് വീണ്ടും തിരിച്ചടി, റാഫിഞ മാസങ്ങളോളം പുറത്ത്

- Advertisement -

അത്ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ബാഴ്സ മിഡ്ഫീൽഡർ റാഫിഞക്ക് മാസങ്ങളോളം നഷ്ടമാകും. കാലിൽ ലിഗമെന്റിന് പരിക്കേറ്റ താരത്തിന് തിരിച്ചെത്താൻ ചുരുങ്ങിയത് 6 മുതൽ 9 മാസങ്ങൾ വരെ വേണ്ടി വന്നേക്കും. അത്ലറ്റികോക്ക് എതിരെ ഹാൾഫ് ടൈമിന് ശേഷമാണ് റാഫിഞ മത്സരത്തിന് ഇറങ്ങിയത്. സെർജിയോ റോബർട്ടോ മത്സരത്തിൽ പരിക്കേറ്റ് പുറത്തായപോയാണ് താരം പകരക്കാരനായി ഇറങ്ങിയത്.

സമീപ കാലത്ത് ബാഴ്സക്ക് വേണ്ടി മികച്ച പ്രകടനം നടത്തുന്ന താരം വേറെ ക്ലബ്ബ്കൾ നോക്കുന്നു എന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണ് കരിയറിൽ ഏറെ കാലം നഷ്ടമാകുന്ന പരിക്ക് വന്നെത്തിയത്. ബ്രസീൽ ദേശീയ താരമായ റാഫിഞ ബാഴ്സയുടെ അക്കാദമി വഴി സീനിയർ ടീമിൽ എത്തിയ താരമാണ്. ലോണിൽ സെൽറ്റ വീഗൊ, ഇന്റർ മിലാൻ ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

Advertisement