ലാസിയോയെ സമനിലയിൽ തളച്ചു ഉഡിനെസെ

Wasim Akram

ഇറ്റാലിയൻ സീരി എയിൽ മൂന്നും നാലും സ്ഥാനക്കാരായ ലാസിയോ, ഉഡിനെസെ പോരാട്ടം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഒപ്പത്തിന് ഒപ്പം നിന്ന മത്സരത്തിൽ എന്നാൽ ഗോൾ കണ്ടത്താൻ ഇരു ടീമുകൾക്കും ആയില്ല.

മത്സരത്തിൽ ആദ്യ പകുതിയിൽ പ്രധാനതാരം ചിറോ ഇമ്മബെയിൽ പരിക്കേറ്റു പുറത്ത് പോയത് ലാസിയോക്ക് വലിയ തിരിച്ചടിയായി. രണ്ടു തവണ ഉഡിനെസെയുടെ ഷോട്ടുകൾ ബാറിൽ തട്ടി മടങ്ങിയത് ലാസിയോക്ക് ആശ്വാസമായി. നിലവിൽ സമാന പോയിന്റുകൾ ഉള്ള ഇരു ടീമുകളും മൂന്നും നാലും സ്ഥാനത്ത് തുടരുകയാണ്.