ഏഷ്യൻ യൂത്ത് ഗെയിംസിൽ വീണ്ടും ഇന്ത്യക്ക് ആയി വെള്ളി മെഡൽ നേടി ദ്വീപിന്റെ പുത്രി! ലക്ഷദ്വീപിന്റെ അഭിമാനമായി വീണ്ടും മുബസ്സിന

Img 20221013 Wa0126

ഏഷ്യൻ യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ആയി വീണ്ടും അണ്ടർ 18 പെൺ കുട്ടികളുടെ വിഭാഗത്തിൽ വെള്ളി മെഡൽ നേടി ലക്ഷദ്വീപിന്റെ അഭിമാനം മുബസ്സിന മുഹമ്മദ്. നേരത്തെ ലോങ് ജംപിൽ വെള്ളി നേടിയ താൻ ഇത്തവണ ഹെപതലോണിൽ ആണ് വെള്ളി നേടിയത്.

ജാവലിൻ ത്രോയിൽ ഒന്നാമത് ആയ മുബസ്സിനക്ക് അവസാന ഇനമായ 800 മീറ്റർ ഓട്ടത്തിൽ ഒന്നാമത് എത്തിയാൽ സ്വർണം ലഭിക്കുമായിരുന്നു. എന്നാൽ ഇതിൽ രണ്ടാമത് ആയ മുബസ്സിന സ്വർണം നേടിയ കസാഖിസ്ഥാൻ താരം അലീനയെക്കാൾ വെറും 7 പോയിന്റുകൾ പിന്നിലാണ് രണ്ടാമത് ആയത്. ഇന്ത്യക്ക് ഭാവിയിൽ അന്താരാഷ്ട്ര ഇനങ്ങളിൽ തന്നിൽ നിന്നു മെഡൽ പ്രതീക്ഷിക്കാൻ ആവും എന്ന വലിയ സൂചനയാണ് മുബസ്സിന നൽകുന്നത്.