വെൽബെകിന്റെ ബൈസൈക്കിൽ ഗോളിൽ വാറ്റ്ഫോർഡിന് നിർണായക ജയം

പ്രീമിയർ ലീഗിലെ റിലഗേഷൻ പോരാട്ടത്തിൽ വാറ്റ്ഫോർഡിന് വലിയ മൂന്ന് പോയന്റുകൾ. ഇന്ന് അവസാന സ്ഥാനത്തുള്ള നോർവിച് സിറ്റിയെ നേരിട്ട വാറ്റ്ഫോർഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഈ ജയം വാറ്റ്ഫോർഡിനെ തൽക്കാത്തേക്ക് റിലഗേഷൻ സോണിന് പുറത്ത് നാലു പോയന്റിന്റെ ലീഡിൽ എത്തിച്ചിരിക്കുകയാണ്. നോർവിചിനാകട്ടെ റിലഗേഷൻ ഏതാണ്ട് ഉറപ്പാക്കി കൊടുക്കുകയും ചെയ്തു.

ആവേശകരമായ മത്സരത്തിൽ തുടക്കത്തിൽ ലീഡ് എടുത്ത ശേഷമാണ് വാറ്റ്ഫോർഡ് കളി കൈവിട്ടത്. കളിയുടെ നാലാം മിനുട്ടിൽ ബിയുന്ദിയയുലൂടെ ആയിരുന്നു നോർവിച് ലീഡ് എടുത്തത്. എന്നാൽ ആ ലീഡ് നീണ്ടു നിന്നില്ല‌. 10ആം മിനുട്ടിൽ ഡിഫൻഡർ ഡോസന്റെ ഹെഡർ വാറ്റ്ഫോർഡിന് സമനില നൽകി. വിജയ ഗോൾ വന്നത് രണ്ടാം പകുതിയിൽ ആയിരുന്നു. വെൽബെക്കിന്റെ ഒരു ബൈസൈക്കിൾ കിക്കാണ് വിജയ ഗോളായി മാറിയത്. വെൽബെകിന്റെ വാറ്റ്ഫോർഡിനായുള്ള ആദ്യ ഗോളായിരുന്നു ഇത്.

ഈ വിജയത്തോടെ വാറ്റ്ഫോർഡിന് 34 മത്സരങ്ങളിൽ നിന്ന് 31 പോയന്റായി. ലീഗിൽ 17ആം സ്ഥാനത്താണ് വാറ്റ്ഫോർഡുള്ളത്. ബൗണ്മതിനെക്കാളും ആസ്റ്റൺ വില്ലയെക്കാളും 4 പോയന്റിന്റെ ലീഡ് ഇപ്പോൾ വാറ്റ്ഫോർഡിനുണ്ട്. എന്നാൽ ഇരു ടീമുകളും ഒരു മത്സരം കുറവാണ് കളിച്ചത്.

Previous articleചെൽസി പതറാതെ മുന്നോട്ട്, പാലസിനെ വീഴ്ത്തി മൂന്നാമത്!!
Next articleലാസിയോക്ക് വീണ്ടും പരാജയം, ഇറ്റലിയിലെ കിരീട പോരാട്ടം അവസാനിക്കുന്നു