ഇരട്ട ഗോളുകളുമായി ഇമ്മൊബിൽ, നാലടിച്ച് ലാസിയോ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

സീരി എയിൽ ലാസിയോക്ക് വമ്പൻ ജയം. കൈറോ ഇമ്മൊബിലിന്റെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ലാസിയോ ജെനോവയെ പരാജയപ്പെടുത്തി. ഇമ്മൊബിലിനു പുറമെ സെഗ്‌റേജ്‌ മിലിങ്കോവിച് സാവിച്ചും ഫിലിപ്പെ കൈസെഡോയും ഗോളടിച്ചു. ജെനോവയുടെ ആശ്വാസ ഗോൾ നേടിയത് ക്രിസ്റ്റോഫ് പിയറ്റക്കാണ്‌.

ലാസിയോയുടെ ഗോൾ ക്ഷാമമാണ് ഇന്നത്തെ മത്സരത്തോടെ അവസാനിച്ചത്. കഴിഞ്ഞ മൂന്നു മത്സരങ്ങൾ ഒരു ഗോളിന്റെ മാർജിനിലായിരുന്നു ലാസിയോ വിജയിച്ചിരുന്നത്. ഏഴാം മിനുട്ടിൽ മിലിങ്കോവിച് സാവിച്ചിന്റെ അസിസ്റ്റിൽ ഡൈവിങ് ഹെഡ്ഡറിലൂടെ കൈസെഡോ ഗോളടിച്ചു. മിലിങ്കോവിച് സാവിച്ചിന്റെയും ഇമ്മൊബിലിന്റെയും മികച്ച പ്രകടനമാണ് ലാസിയോയെ വിജയത്തിലേക്ക് നയിച്ചത്. ഈ വിജയത്തോടു കൂടി പോയന്റ് നിലയിൽ അഞ്ചാം സ്ഥാനത്താണ് ലാസിയോ.