ദിമാസ് ദെൽഗാഡോയുടെ കരാർ ബെംഗളൂരു എഫ് സി പുതുക്കി

- Advertisement -

അടുത്ത സീസണായുള്ള ഒരുക്കത്തിന്റെ ഭാഗമായി പ്രധാന താരത്തിന്റെ കരാർ ബെംഗളൂരു എഫ് സി പുതുക്കി‌. സ്പാനിഷ് താരമായ ദിമാസ് ദെൽഗാഡോ ആണ് പുതിയ കരാറിൽ ബെംഗളൂരുവുമായി ഒപ്പിട്ടത്‌. ഒരു വർഷത്തേക്കാണ് മിഡ്ഫീൽഡറുടെ പുതിയ കരാർ. 37കാരനായ താരം കഴിഞ്ഞ മൂന്ന് സീസണുകളിലായി ബെംഗളൂരു എഫ് സിക്ക് ഒപ്പം ഉണ്ട്.

ക്ലബിൽ തുടരുന്നതിൽ സന്തോഷം ഉണ്ടെന്നും, ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബിലാണ് താൻ കളിക്കുന്നത് എന്നും ദിമാസ് പറഞ്ഞു. ഒരു ഐ എസ് എൽ കിരീടവും ഒരു സൂപ്പർ കപ്പും ബെംഗളൂരു എഫ് സിക്ക് ഒപ്പം ദിമാസ് നേടിയിട്ടുണ്ട്. ക്ലബിനായി 54 ഐ എസ് എൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മൂന്ന് ഗോളും 13 അസിസ്റ്റും താരം സംഭാവന ചെയ്തിട്ടുണ്ട്.

Advertisement