ഡ്യൂറണ്ട് കപ്പ്, എയർ ഫോർഴ്സിന് വിജയം, ജംഷദ്പൂരിന് സമനില

- Advertisement -

ഡ്യൂറണ്ട് കപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യൻ എയർ ഫോഴ്സിന് വിജയം. ഗോകുലം കേരള എഫ് സിയുടെ ഗ്രൂപ്പിൽ നടന്ന മത്സരത്തിൽ ട്രാവുവിനെ ആണ് എയർ ഫോഴ്സ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. എയർ ഫോഴ്സിന് വേണ്ടി 65ആം മിനുട്ടിൽ മുഹമ്മദ് അഖീബാണ് വിജയ ഗോൾ നേടിയത്.

മറ്റൊരു മത്സരത്തിൽ ജംഷദ്പൂർ എഫ് സി റിസേവ്ർസും ആർമി റെഡും സമനികയിൽ പിരിഞ്ഞു. ഇരു ടീമുകളും 2 ഗോൾ വീതമാണ് അടിച്ചത്. ജംഷദ്പൂരിനു വേണ്ടി വിമൽ കുമാർ ഇരട്ട ഗോളുകൾ നേടി. ആർമി റെഡിനായി അമ്രിതും സുരേഷുമാണ് ഗോളുകൾ നേടിയത്.

Advertisement