ഖെദീര യുവന്റസിൽ കരാർ പുതുക്കി

- Advertisement -

ജർമ്മൻ മിഡ്ഫീൽഡർ ഖെദീര യുവന്റസിൽ തുടരും. യുവന്റസുമായി താരം രണ്ട് വർഷത്തേക്കുള്ള പുതിയ കരാർ ഒപ്പിട്ടു. മൂന്നാം വർഷത്തേക്ക് കരാർ പുതുക്കാനുള്ള ഓപഷനും കരാറിൽ ഉണ്ട്. അവസാന മൂന്ന് വർഷമായി യുവന്റസിനൊപ്പം ഉള്ള താരമാണ് ഖെദീര. യുവന്റസിനൊപ്പം ഈ മൂന്ന് വർഷങ്ങളിൽ മൂന്ന് ലീഗ് കിരീടങ്ങളും മൂന്നു ഇറ്റാലിയൻ കപ്പുൻ താരം സ്വന്തമാക്കി.

ഇറ്റാലിയൻ ലീഗിൽ ഇതുവരെ 80 മത്സരങ്ങൾ യുവ്ന്റസിനായി കളിച്ച താരം 20 ഗോളുകളും ക്ലബിനായി നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഒരു ഹാട്രിക്ക് അടക്കം ഒമ്പതു ഗോൾ ഖെദീര നേടിയിരുന്നു. അവസാന മൂന്ന് സീസണിൽ യുവന്റസിനായി 8882 മിനുട്ട് ഫുട്ബോൾ ഖെദീര കളിച്ചിട്ടുണ്ട്.

Advertisement