ഇറ്റാലിയൻ ഫുട്‌ബോളിൽ വരവറിയിച്ച് കീൻ, ബലോട്ടെല്ലിയുടെ റെക്കോർഡ് തകർത്തു

- Advertisement -

ഇറ്റാലിയൻ ഫുട്‌ബോളിൽ പുതു തരംഗമായ യുവന്റസ് താരം മോയിസ് കീൻ സീരി എ റെക്കോർഡിട്ടു. തുടർച്ചയായി ഏറ്റവും കൂടുതൽ ലീഗ് മത്സരങ്ങളിൽ ഗോൾ നേടുന്ന ടീനേജ് താരമെന്ന റെക്കോർഡാണ് കീൻ സ്വന്തം പേരിലാക്കിയത്. തുടർച്ചയായ 4 മത്സരങ്ങളിലാണ് താരം ഗോളുകൾ നേടിയത്. 2009 ൽ തുടർച്ചയായി 3 മത്സരങ്ങളിൽ ഗോൾ നേടിയ മാരിയോ ബലോട്ടെല്ലിയുടെ റെക്കോർഡാണ് കീൻ മറികടന്നത്.

സീസണിൽ അവസാന ഘട്ടത്തിൽ ലഭിച്ച അവസരങ്ങൾ മുതലാക്കിയാണ് കീൻ യുവന്റസ് ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പിച്ചത്. റൊണാൾഡോ പരിക്കേറ്റ് പുറത്തായതോടെ യുവന്റസ് ആക്രമണ നിരയുടെ ഫോം നില നിർത്തുന്നതിൽ കീനിന്റെ ഫോം നിർണായകമായി. സ്‌പാലിനെതിരെ ടീമിന്റെ ആദ്യ ഗോൾ നേടിയാണ് കീൻ റെക്കോർഡ് കുറിച്ചത്.

Advertisement