നാപോളിക്കെതിരെയും യുവന്റസ് ടീമിനൊപ്പം സരി ഉണ്ടാവില്ല

- Advertisement -

ന്യൂമോണിയയെ തുടർന്ന് യുവന്റസിന്റെ ആദ്യ മത്സരത്തിന് ടീമിനൊപ്പം ഇല്ലാതിരുന്ന പരിശീലകൻ മൗറിസിയോ സരി നാപോളിക്കെതിരെയുള്ള മത്സരത്തിലും ടീമിനൊപ്പം ഉണ്ടാവില്ല. നാപോളിക്കെതിരെയുള്ള മത്സരം യുവന്റസിന്റെ സീസണിലെ ആദ്യ ഹോം മത്സരം കൂടിയാണ്. 2015 മുതൽ 2018 മുതൽ നാപോളി പരിശീലകനായിരുന്നു സാരി. തുടർന്ന് നാപോളിയിൽ നിന്ന് ചെൽസിയിൽ എത്തിയ സരി ഒരു വർഷം ടീമിനെ പരിശീലിപ്പിച്ച ശേഷം വീണ്ടും യുവന്റസിന്റെ പരിശീലകനായി സീരി എയിൽ എത്തുകയായിരുന്നു.

നേരത്തെ സീരി എ യിലെ ആദ്യ മത്സരത്തിൽ യുവന്റസ് പാർമയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചിരുന്നു. നേരത്തെ സഹ പരിശീലകൻ ജിയോവന്നി മാർട്‌ഷില്ലോ സരി നാപോളിക്കെതിരെ ടീമിനൊപ്പം ചേരുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം സരി നാപോളിക്കെതിരെ ടീമിനൊപ്പം ഉണ്ടാവില്ല. ഇതോടെ ഇന്റർനാഷണൽ ബ്രേക്കിന് ശേഷമാവും സരി യുവന്റസിനൊപ്പം ചേരുക.

Advertisement