രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് കളിക്കാനൊരുങ്ങി ടസ്കിൻ അഹമ്മദ്

അഫ്ഗാനിസ്ഥാനെതിരെയുള്ള ബംഗ്ളദേശിന്റെ ടെസ്റ്റ് ടീമിൽ ഇടം നേടി ഫാസ്റ്റ് ബൗളർ ടസ്കിൻ അഹമ്മദ്. 2017ലാണ് ടസ്കിൻ അവസാനമായി ടെസ്റ്റ് കളിച്ചത്. തുടർന്ന് മോശം ഫോമും പരിക്കും താരത്തെ ടെസ്റ്റ് ടീമിൽ നിന്ന് അകറ്റുകയായിരുന്നു.  പരിക്കേറ്റ് പുറത്തുപോയ മുസ്താഫിസുർ റഹ്മാന് പകരമായാണ് ടസ്കിൻ ബംഗ്ളദേശ് ടീമിൽ ഇടം നേടിയത്.

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ന്യൂ സിലാൻഡിനെതിരായ പരമ്പരയിൽ ടസ്കിൻ ഇടം നേടിയിരുന്നെകിൽ ആംഗിൾ ഇഞ്ചുറിയെ തുടർന്ന് കളിയ്ക്കാൻ സാധിച്ചിരുന്നില്ല. അതെ സമയം ന്യൂ സിലാൻഡ് പര്യടനത്തിൽ പുറത്തായിരുന്നു ഷാകിബ് അൽ ഹസൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. കൂടാതെ മഹ്മദുള്ളയിൽ നിന്ന് ക്യാപ്റ്റൻസിയും ഷാകിബ് അൽ ഹസൻ സ്വന്തമാക്കിയിട്ടുണ്ട്.

Bangladesh Squad: Shakib Al Hasan (c), Soumya Sarkar, Shadman Islam, Mominul Haque, Mushfiqur Rahim, Liton Das, Mahmudullah, Mohammad Mithun, Mosaddek Hossain, Mehidy Hasan, Taijul Islam, Nayeem Hasan, Abu Jayed, Taskin Ahmed, Ebadat Hossain

Previous articleആൻഡേഴ്സൺ ആഷസിന് പുറത്ത്, ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി
Next articleനാപോളിക്കെതിരെയും യുവന്റസ് ടീമിനൊപ്പം സരി ഉണ്ടാവില്ല