സൂപ്പർ കപ്പ് ആരാധകർക്ക് മുന്നിൽ സമർപ്പിക്കാൻ യുവന്റസ്

Jyotish

ഇറ്റാലിയൻ സൂപ്പർ കപ്പ് സ്വന്തമാക്കിയ യുവന്റസ് സീരി എ യിലെ ഹോം മത്സരത്തിനായി ഇറങ്ങുന്നു. ഹോം മത്സരത്തിൽ ചീവോയെയാണ് യുവന്റസ് നേരിടുക. ജിദ്ദയിൽ നടന്ന ഇറ്റാലിയൻ സൂപ്പർ കപ്പ് യുവന്റസ് എ.സി മിലാനെ പരാജയപ്പെടുത്തിയാണ് സൂപ്പർ കപ്പ് സ്വന്തമാക്കിയത്. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഗോളിലാണ് യുവന്റസ് ജയിച്ചത്.

സൗദിയിൽ സ്വന്തമാക്കിയ സൂപ്പർ കപ്പ് ടൂറിനിലെ ആരാധകർക്ക് മുന്നിൽ സമർപ്പിക്കാൻ ഒരുങ്ങുകയാണ് യുവന്റസ്. ഈ സീസണിലെയും 2019.ലെയും യുവന്റസിന്റെ ആദ്യ ട്രോഫിയാണിത്. ക്യാപ്റ്റൻ കെല്ലെയ്നിയും ടീം അംഗങ്ങളും ടൂറിനിലെ അലയൻസ് യുവന്റസ് സ്റ്റേഡിയത്തിൽ മത്സരത്തിന് മുന്നോടിയായി സൂപ്പർ ആരാധകർക്ക് സമർപ്പിക്കും.