യുവന്റസിന്റെ ഒരു മധ്യനിര താരം കൂടെ പരിക്കേറ്റ് പുറത്ത്

Newsroom

20220801 024802

യുവന്റസ് മിഡ്ഫീൽഡർ വെസ്റ്റൺ മക്കെന്നി ഒരു മാസത്തോളം പുറത്തിരിക്കും. താരത്തിന് തോളിന് ഏറ്റ പരിക്കാണ് പ്രശ്നമായിരിക്കുന്നത്. റയൽ മാഡ്രിഡിനോട് 2-0 ന് യുവന്റസ് പരാജയപ്പെട്ട പ്രീ-സീസൺ മത്സരത്തിലും മക്കെന്നി ഉണ്ടായിരുന്നില്ല. യുവന്റസിന്റെ മറ്റൊരു മധ്യനിര താരമായ പോൾ പോഗ്ബയും പരിക്കേറ്റ് പുറത്തായിരിക്കുകയാണ്.

പോഗബ്യ്ക്ക് കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വേണ്ടിവരുമോ എന്ന് ഇന്ന് ക്ലബ് തീരുമാനിക്കുമെന്നാണ് റിപ്പോർട്ട്. മക്കെന്നിയും പോഗ്ബയും ഇല്ലാത്ത യുവന്റസ് മിഡ്ഫീൽഡിനെ കാര്യമായി ബാധിക്കും. അവസാന രണ്ട് സീസണുകളിൽ മക്കെന്നി യുവന്റസിനായി 44 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. താരം അഞ്ച് ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്.