ബ്രസീലിയൻ താരം അലക്‌സ് സാൻഡ്രോ വരും സീസണിലും യുവന്റസിൽ തന്നെ പന്ത് തട്ടും. നിലവിലെ കരാർ ഈ ജൂണോടെ അവസാനിക്കാൻ ഇരിക്കെയാണ് താരത്തിനെ ഒരു സീസണിലേക്ക് കൂടി നിലനിർത്താനുള്ള സാധ്യത യുവന്റസ് ഉപയോഗിച്ചത്. ഇതിന് വേണ്ട ഏറ്റവും കുറഞ്ഞ മത്സരങ്ങൾ താരം ടീമിന് വേണ്ടി ഇറങ്ങി എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോച്ച് അല്ലെഗ്രിക്കും സാൻഡ്രോയെ ടീമിൽ നിലനിർത്താൻ സമ്മതമാണ്. ടീമിന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാവും.
നിലവിൽ യുവന്റസിലെ ഏറ്റവും കൂടുതൽ വരുമാനം തേടുന്ന താരങ്ങളിൽ ഒരാളാണ് മുപ്പതിരണ്ടുകാരൻ. തുടർച്ചയായ സീസണുകളിൽ കൈവിട്ട ലീഗ് കിരീടം വീണ്ടെടുക്കാൻ അടുത്ത തവണ കച്ച കെട്ടി ഇറങ്ങുന്ന യുവന്റസിന് അനുഭബസമ്പന്നനായ സാൻഡ്രോയുടെ സാന്നിധ്യം ഗുണം ചെയ്യും. മധ്യ നിരയിൽ അടക്കം ടീമിൽ കാര്യമായ മാറ്റങ്ങൾ അടുത്ത സീസണിൽ ഉണ്ടാവും എന്നുറപ്പാണ്. 2015ൽ പോർട്ടോ വിട്ട് ഇറ്റലിയിൽ എത്തിയ ഫുൾ ബാക്ക്, ഇതുവരെ മുന്നൂറോളം മത്സരങ്ങൾ ടീമിനായി ഇറങ്ങി. പതിനഞ്ചോളം ഗോളുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. സീസണിൽ ഇരുപതിൽ പരം ലീഗ് മത്സരങ്ങളിൽ അല്ലേഗ്രിയുടെ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.
Download the Fanport app now!