റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ യുവന്റസിന് വിജയവുമില്ല

Juventus Benevento Seri A
Photo: Twitter/@juventusfcen
- Advertisement -

സെരി എയിൽ സൂപ്പർ താരം റൊണാൾഡോയില്ലാതെ ഇറങ്ങിയ യുവന്റസിന് സമനില കുരുക്ക്. ബെനെവെന്റോയാണ് യുവന്റസിനെ 1-1ന് സമനിലയിൽ കുടുക്കിയത്. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ മൊറാട്ട ചുവപ്പ് കാർഡ് കണ്ടതോടെ 10 പേരുമായാണ് യുവന്റസ് മത്സരം പൂർത്തിയാക്കിയത്. മത്സരത്തിൽ സമനില വഴങ്ങിയതോടെ യുവന്റസ് സെരി എയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വിശ്രമം അനുവദിക്കാനുള്ള പരിശീലകൻ പിർലോയുടെ തീരുമാനം പിഴക്കുന്നതാണ് മത്സരത്തിൽ കണ്ടത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ മൊറാട്ടയുടെ ഗോളിലാണ് യുവന്റസ് മത്സരത്തിൽ മുൻപിൽ എത്തിയത്. ഫെഡറികോ ചീസയുടെ ക്രോസിൽ നിന്നാണ് മൊറാട്ട യുവന്റസിന് വേണ്ടി ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ലെറ്റീഷ്യയിലൂടെ ബെനെവെന്റോ സമനില ഗോൾ നേടുകയായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ യുവന്റസ് വിജയ ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോൾ നേടാൻ അവർക്കായില്ല. ഈ സീസണിൽ യുവന്റസിന്റെ അഞ്ചാമത്തെ സമനില ആയിരുന്നു ഇന്നത്തേത്.

Advertisement