സെൽഫ് ഗോളിൽ വലൻസിയയെ മറികടന്ന് അത്ലറ്റികോ മാഡ്രിഡ്

La Liga Atletico Madrid
- Advertisement -

മത്സരം അവസാനിക്കാൻ 11 മിനിറ്റ് മാത്രം ബാക്കി നിൽക്കെ നേടിയ സെൽഫ് ഗോളിന്റെ പിൻബലത്തിൽ ചെറുത്തുനിന്ന വലൻസിയയെ മറികടന്ന് അത്ലറ്റികോ മാഡ്രിഡ്. വലൻസിയ താരം ലറ്റോയുടെ സെൽഫ് ഗോളിലാണ് അത്ലറ്റികോ മാഡ്രിഡ് വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ഭൂരിഭാഗവും അത്ലറ്റികോ മാഡ്രിഡിന്റെ ആക്രമണത്തെ ഫലപ്രദമായി വലൻസിയ തടഞ്ഞെങ്കിലും സെൽഫ് ഗോളിൽ അത്ലറ്റികോ മാഡ്രിഡ് വിജയം സ്വന്തമാക്കുകയായിരുന്നു.

അത്ലറ്റികോ മാഡ്രിഡ് താരം യാനിക് കരാസ്‌കോയുടെ ക്രോസ്സ് ലാറ്റോയുടെ കാലിൽ തട്ടി സ്വന്തം പോസ്റ്റിൽ തന്നെ പതിക്കുകയായിരുന്നു. ജയത്തോടെ 9 മത്സരണങ്ങളിൽ നിന്ന് 23 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് ലാ ലീഗയിൽ രണ്ടാമതാണ്. 10 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുള്ള റയൽ സോസിഡാഡ് ആണ് ലാ ലീഗയിൽ ഒന്നാമത്.

Advertisement