ലിവർപൂളിന്റെ കഷ്ടകാലം തുടരുന്നു, ജെയിംസ് മിൽനറിനും പരിക്ക്

James Milner Liverpool Brighton Premier League
- Advertisement -

ബ്രൈറ്റനെതിരെ അവസാന മിനുട്ടിൽ സമനില വഴങ്ങിയതിന് പിന്നാലെ ലിവർപൂളിന് വീണ്ടും തിരിച്ചടി. നിരവധി താരങ്ങൾ പരിക്കേറ്റ് പുറത്തുപോയതിന് പിന്നാലെ ഇന്നത്തെ മത്സരത്തിൽ വെറ്ററൻ താരം ജെയിംസ് മിൽനർക്കും പരിക്ക്. മത്സരത്തിൽ പരിക്ക് മൂലം പുറത്തുപോയ ജെയിംസ് മിൽനറിന് ഹാംസ്ട്രിങ് പരിക്ക് ആണെന്ന് ലിവർപൂൾ പരിശീലകൻ ക്ളോപ്പ് പറഞ്ഞു. ഇതോടെ താരം ദീർഘ കാലം മിൽനർ ലിവർപൂൾ ടീമിൽ നിന്ന് പുറത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പായി.

ബ്രൈറ്റനെതിരെയുള്ള മത്സരം കഴിഞ്ഞ ആറ് ദിവസത്തിനിടെ ജെയിംസ് മിൽനറുടെ മൂന്നാമത്തെ മത്സരമായിരുന്നു. നിലവിൽ ലിവർപൂൾ ടീമിൽ വാൻ ഡൈക്, തിയാഗോ, ജോ ഗോമസ്, അലക്സ് ചേമ്പർലിൻ, അലക്സാണ്ടർ അർണോൾഡ്, നബി കെയ്റ്റ, ഷകീരി എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. കൂടാതെ കൊറോണ വൈറസ് ബാധയിൽ നിന്ന് മോചിതനായി മുഹമ്മദ് സല കഴിഞ്ഞ ദിവസം മാത്രമാണ് ടീമിനൊപ്പം ചേർന്നത്. കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിൽ തുടർച്ചയായി മത്സരങ്ങൾ നടത്തുന്നതിനെതിരെ വിമർശനവുമായി ലിവർപൂൾ പരിശീലകൻ ക്ളോപ്പ് രംഗത്തെത്തിയിരുന്നു.

Advertisement