യുവന്റസ് വിടുന്ന ഡിബാല ഇന്റർ മിലാനിലേക്ക് അടുക്കുന്നു

Newsroom

20220504 141030

യുവന്റസ് വിടുന്ന പൗലോ ഡിബാലയെ ഇന്റർ മിലാൻ സ്വന്തമാക്കും എന്ന് റിപ്പോർട്ടുകൾ. ഫ്രീ ഏജന്റായ താരം ഇന്റർ മിലാനുമായി കരാർ ഒപ്പുവെക്കുന്നതിന് അടുത്തതായി റിപ്പോർട്ട് പറയുന്നു. അർജന്റീന താരത്തിന്റെ യുവന്റസിലെ കരാർ ജൂണിൽ അവസാനിക്കാൻ ഇരുക്കുകയാണ്. യുവന്റസ് താരത്തെ നിലനിർത്തില്ല എന്ന് അറിയിച്ചിരുന്നു.

യൂറോപ്പിലെ നിരവധി ക്ലബ്ബുകൾ അത്‌ലറ്റിക്കോ മാഡ്രിഡ് മുതൽ ടോട്ടനം ഹോട്‌സ്‌പർ വരെ ഡിബാലക്ക് വേണ്ടി രംഗത്ത് ഉണ്ട് എങ്കിലും ഇറ്റലിയിൽ തന്നെ തുടരാനാണ് താരം ആഗ്രഹിക്കുന്നത്‌. ടൂറിനിൽ ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ ചെറിയ വേതനം ആണ് ഇന്റർ മിലാൻ വാഗ്ദാനം ചെയ്യുന്നത്. ഡിബാല ഇപ്പോൾ അലയൻസ് സ്റ്റേഡിയത്തിൽ പ്രതിവർഷം 7 മില്യൺ യൂറോയുടെ കരാറിലാണ് ഉള്ളത്. എന്നാൽ ഇന്റർ അദ്ദേഹത്തിന് സീസണിൽ 6 മില്യൺ യൂറോ മാത്രമെ വാഗ്ദാനം ചെയ്യുന്നുള്ളൂ.