യുവന്റസിന് തലവേദനയാകുന്ന പ്രതിരോധം

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിനിപ്പോൾ തലവേദനയാകുന്നത് പ്രതിരോധത്തിലെ പാളിച്ചകളാണ്. ഇറ്റലിയിൽ ഒൻപത് പോയന്റുകൾക്ക് മുന്നിലുണ്ടെങ്കിലും നിലവിലെ ചാമ്പ്യന്മാർ ഗോൾ വഴങ്ങുന്നത് പതിവിലും വളരെയധികമാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ യുവന്റസ് വഴങ്ങിയത് 6 ഗോളുകളാണ്. കോപ്പ ഇറ്റാലിയയിൽ അറ്റലാന്റ 3 ഗോളുകൾ അടിച്ചപ്പോൾ ഇന്ന് ലീഗിൽ 3 ഗോളുകൾ പാർമയും അടിച്ചു.

യുവന്റസിന്റെ പേരുകേട്ട പ്രതിരോധം തകരുന്ന ഈ കാഴ്ചകൾ യൂറോപ്പ്യൻ ചാമ്പ്യന്മാരാകുക എന്ന യുവന്റസിന്റെ ലക്ഷ്യത്തിന് വിലങ്ങ് തടിയാണ്. ഇന്ന് പാർമയ്‌ക്കെതിരായ മത്സരത്തിൽ 3-1 എന്ന നിലയിൽ മുന്നിൽ നിന്നിട്ടും രണ്ടു ഗോളുകൾ കൂടെ വഴങ്ങി സമനിലയിലാണ് യുവന്റസ് മത്സരം അവസാനിപ്പിച്ചത്.

അറ്റലാന്റയ്‌ക്കെതിരായ മത്സരത്തിന് മുൻപ് 14 ഗോളുകൾ മാത്രമായിരുന്നു യുവന്റസ് വഴങ്ങിയത്. കഴിഞ്ഞ അഞ്ചു ലീഗ് മത്സരങ്ങളിൽ ഏഴു ഗോളുകൾ വഴങ്ങിയ യുവന്റസ് ഒരു ക്ലീൻ ഷീറ്റ് മാത്രമേ സൂക്ഷിച്ചിരുന്നുള്ളു. അത് ഇറ്റാലിയൻ ലീഗിലെ അവസാനക്കാരായ ചീവോയ്‌ക്കെതിരെയാണ്.