“ആഴ്സണലിനെ തോൽപ്പിക്കുന്ന വിധം കണ്ട് ലിവർപൂൾ പേടിക്കണം” – ഗ്വാർഡിയോള

- Advertisement -

ഇന്ന് പ്രീമിയർ ലീഗിൽ കരുത്തന്മാരുടെ പോരാട്ടമാണ്. ആഴ്സണലും മാഞ്ചസ്റ്റർ സിറ്റിയും നേർക്കുനേർ. ലീഗ് കിരീടം ലക്ഷ്യമിടുന്ന സിറ്റിക്ക് ഇന്ന് ജയം നിർബന്ധമാണ്. എന്നാൽ മാത്രമെ ലിവർപൂളിന് സമ്മർദ്ദം നൽകാൻ സിറ്റിക്ക് ആവുകയുള്ളൂ. ഇന്ന് ജയിക്കുക മാത്രമല്ല ലക്ഷ്യം എന്ന് സിറ്റി പരിശീലകൻ ഗ്വാർഡിയോള പറയുന്നു‌. ജയം മാത്രമല്ല എങ്ങനെ ജയിക്കുന്നു എന്നതാണ് പ്രാധാന്യം. പെപ് പറഞ്ഞു.

ലിവർപൂളും അവരുടെ പരിശീലകനും ടെലിവിഷനിൽ കളി കാണുന്നുണ്ടാകും. ഇന്നത്തെ വിജയം അത്ര മികച്ച കളിയിലൂടെ ആണെങ്കിൽ ലിവർപൂൾ ഭയക്കും. അതാണ് സിറ്റിക്ക് ലിവർപൂളിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മർദ്ദം. പെപ് ഗ്വാർഡിയോള പറഞ്ഞു. ഇപ്പോഴും കിരീട പ്രതീക്ഷ ഉണ്ട് എന്നും ഇന്ന് വിജയിച്ചാൽ അത് ശക്തമാകും എന്നും അദ്ദേഹം പറഞ്ഞു. അഥവാ കിരീടം ലഭിച്ചില്ല എങ്കിൽ ചാമ്പ്യന്മാർക്ക് കൈ കൊടുത്ത് സന്തോഷത്തോടെ നടക്കും എന്നും ഗ്വാർഡിയോള പറഞ്ഞു.

Advertisement