അരങ്ങേറ്റം ആഘോഷമാക്കി ഡി മറിയ, യുവന്റസ് വിജയത്തോടെ തുടങ്ങി

സീരി എയിൽ യുവന്റസിന് വിജയ തുടക്കം. ഇന്ന് ലീഗിലെ ആദ്യ മത്സരത്തിൽ സസുവോളോയെ നേരിട്ട യുവന്റസ് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് നേടിയത്‌‌‌. ടൂറിനിൽ യുവന്റസിനായി അരങ്ങേറ്റം നടത്തിയ ഡി മറിയ ഇന്ന് ഒരു ഗോളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞു. ഇരട്ട ഗോളുകളുമായി വ്ലാഹോവിചും ഇന്ന് തിളങ്ങി.
20220816 014755
ഇന്ന് മത്സരം ആരംഭിച്ച് 26ആം മിനുട്ടിൽ ആയിരുന്നു ഡി മറിയയുടെ ഗോൾ‌. ബോക്ക്സിലേക്ക് എത്തിയ ഹൈ ബാൾ നിലത്ത് കുത്തും മുമ്പ് ഒരു ഇടം കാലൻ സ്ട്രൈക്കിൽ ഡി മറിയ വലയിൽ എത്തിച്ചു. ഈ ഗോൾ മുതൽ കളിയുടെ നിയന്ത്രണം പൂർണ്ണമായും യുവന്റസിൽ ആയി. ആദ്യ പകുതി അവസാനിക്കും മുമ്പ് ഒരു പെനാൾട്ടിയിലൂടെ വ്ലാഹോവിച് ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ വ്ലാഹോവിച് തന്നെ യുവന്റസിന്റെ മൂന്നാം ഗോളും നേടി. 51ആം മിനുട്ടിലെ ഈ ഗോൾ ഡി മറിയയുടെ പാസിൽ നിന്നായിരുന്നു പിറന്നത്‌. ഡിമറിയയെ കൂടാതെ ബ്രമറും കോസ്റ്റിചും യുവന്റസിനായി ഇന്ന് അരങ്ങേറ്റം നടത്തി. വിജയം ഉറപ്പിക്കാൻ ആയി എങ്കിലും ഡി മറിയക്ക് മത്സരത്തിൽ പരിക്കേറ്റ് പുറത്ത് പോകേണ്ടി വന്നത് യുവന്റസിന് ചെറിയ ആശങ്ക നൽകും.

Story Highlight : Juventus 3-0 Sassuolo

Comments are closed.