കൊറോണ വ്യാപനം, യൂത്ത് അക്കാദമി അടച്ചിട്ട് യുവന്റസ്

Images (16)
- Advertisement -

കൊറോണ വ്യാപനം തുടരുന്നതിനെ തുടർന്ന് യുവന്റസ് യൂത്ത് അക്കാദമി താൽക്കാലികമായി അടച്ചിടുന്നു. അക്കാദമി താരങ്ങളിൽ കൊറോണ പടരുന്നതിനെ തുടർന്നാണ് യുവന്റസിന്റെ തീരുമാനം. പുരുഷ വനിതാ യൂത്ത് ടീമുകളുടെ അക്കാദമിയാണ് യുവന്റസ് അടച്ചിടുന്നത്. അണ്ടർ 23 ടീമിലെ ഒരംഗത്തിന് കൂടി കൊറോണ പോസിറ്റീവ് ആയതിന് പിന്നാലെയാണ് ഈ തീരുമാനം വരുന്നത്.

അണ്ടർ 23 സ്ക്വാഡിൽ ഇപ്പോൾ തന്നെ 9 അംഗങ്ങൾ പൊസിറ്റീവാണ്. പരിശീലകനും മൂന്ന് കോച്ചിംഗ് സ്റ്റാഫുകളും 5 താരങ്ങളും കൊറോണ പോസിറ്റീവ് ആയിരിക്കുകയാണ്. കൊറോണയുടെ രണ്ടാം വരവ് ഇറ്റലിയിൽ രൂക്ഷമായി തന്നെ തുടരുകയാണ്. കൂടുതൽ കർശനമായ മാനദണ്ഡങ്ങൾ ഇറ്റാലിയൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement