ഇന്ത്യൻ പരിശീലകൻ ഇല്ലാതെ സിംബാബ്‌വെ ടീം പാകിസ്ഥാനിൽ

Lalchand Rajput Zimbabwe
- Advertisement -

സിംബാബ്‌വെ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുന്ന ഇന്ത്യൻ പരിശീലകൻ ലാൽചന്ദ് രാജ്പുട് ഇല്ലാതെ സിംബാബ്‌വെ ടീം പാകിസ്ഥാനിൽ എത്തി. സിംബാബ്‌വെ ടീമിന്റെ മുഖ്യ പരിശീലകനായ ലാൽചന്ദ് രാജ്പുട് ഹരാരെയിലെ ഇന്ത്യൻ എംബസിയുടെ നിർദേശ പ്രകാരമാണ് സിംബാബ്‌വെയുടെ പാകിസ്ഥാൻ പര്യടനത്തിൽ നിന്ന് പിന്മാറിയത്. 2018ലാണ് ലാൽചന്ദ് രാജ്പുട് സിംബാബ്‌വെ ടീമിന്റെ പരിശീലകനായി നിയമിക്കപെട്ടത്.

ലാൽചന്ദ് രാജ്പുടിന്റെ അഭാവത്തിൽ ബൗളിംഗ് പരിശീലകനായ ഡഗ്ലസ് ഹോണ്ടയാവും പാകിസ്ഥാനിൽ ടീമിനെ പരിശീലിപ്പിക്കുക. നേരത്തെ ഹരാരെയിലെ പാകിസ്ഥാൻ എംബസ്സി മുൻ ഇന്ത്യൻ താരമായ ലാൽചന്ദ് രാജ്പുടിനു പാകിസ്ഥാൻ വിസ അനുവദിച്ചിരുന്നു. പരമ്പരയിൽ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് സിംബാബ്‌വെ പാകിസ്ഥാനിൽ കളിക്കുക. പരമ്പരയിലെ ഏകദിന മത്സരങ്ങൾ ഒകോടോബർ 30നും ടി20 മത്സരങ്ങൾ നവംബർ 7നും ആരംഭിക്കും.

Advertisement