“വാൻ ഡൈക് ഇല്ലാതെ ലിവർപൂൾ പ്രീമിയർ ലീഗ് അടിക്കില്ല”

20201019 152723

വാൻ ഡൈകിന്റെ പരിക്ക് ലിവർപൂളിന് വലിയ തിരിച്ചടി തന്നെ ആണെന്ന് ലിവർപൂൾ ഇതിഹാസ താരം ജെയ്മി കാരഗർ. വാൻ ഡൈക് ഇല്ലാതെ ലിവർപൂൾ ലീഗ് കിരീടം നേടില്ല എന്നും അതാണ് ചരിത്രം മുമ്പ് കാണിച്ചിട്ടുള്ളത് എന്നും കാരഗർ പറഞ്ഞു. എന്നൊക്കെ പ്രധാന താരങ്ങൾക്ക് പരിക്ക് വന്നിട്ടുണ്ടോ അന്നൊക്കെ ലീഗ് ചാമ്പ്യന്മാർക്ക് കാലിടറിയിട്ടുണ്ട് എന്ന് കാരഗർ പറഞ്ഞു.

അവസാന സീസണിൽ മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ ലപോർടെയ്ക്ക് പരിക്കേറ്റത് സിറ്റിയെ ബാധിച്ചത് വലിയ രീതിയിൽ ആയിരുന്നു. മുമ്പ് റോയ് കീനിനെയും കാന്റോണയെയും ഒക്കെ മാഞ്ചസ്റ്റർ യുണൈറ്റഡിന് സീസണിൽ പരിക്കായും സസ്പെൻഷനുമായുമൊക്കെ നഷ്ടപ്പെട്ടപ്പോഴും ടീമുകൾ വലിയ വില കൊടുക്കേണ്ടി വന്നു. ലീഗ് നിലനിർത്താൻ ആയില്ല. അതു തന്നെയാകും ലിവർപൂളിലും നടക്കാൻ സാധ്യത എന്ന് കാരഗർ പറഞ്ഞു. വാൻ ഡൈക് ഇല്ലാത്തത് കൊണ്ട് തന്നെ ഇനി പ്രീമിയർ ലീഗിൽ ആർക്കും കിരീടം നേടാൻ ആവും എന്ന അവസ്ഥ ആണെന്നും അദ്ദേഹം പറഞ്ഞു.

Previous articleരണ്ട് വൻ വിദേശ സൈനിംഗുകളുമായി ബെംഗളൂരു എഫ് സി
Next articleകൊറോണ വ്യാപനം, യൂത്ത് അക്കാദമി അടച്ചിട്ട് യുവന്റസ്