ഇറ്റാലിയൻ ഡെർബിയിൽ യുവന്റസിന് ജയം

- Advertisement -

ഇറ്റാലിയൻ ഡെർബിയിൽ ഇന്റർ മിലാനെ പരാജയപ്പെടുത്തി യുവന്റസ്. എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്റസിന്റെ ജയം. ക്രൊയേഷ്യൻ സൂപ്പർ താരം മരിയോ മാൻസുകിച്ചാണ് യുവന്റസിന്റെ വിജയ ഗോൾ നേടിയത്. ഇത് തുടർച്ചയായ അഞ്ചാം തവണയാണ് യുവന്റസിനോട് ഏറ്റുമുട്ടിയിട്ട ഇന്റർ ഗോളടിക്കാതെ മടങ്ങുന്നത്. ഈ വിജത്തോട് കൂടി സീരി എ യിൽ പതിനൊന്നു പോയിന്റിന്റെ ലീഡാണ് യുവന്റസിനുള്ളത്.

2012 നവംബറിന് ശേഷം ഇതുവരെ യുവന്റസിനെ ടൂറിനിൽ പരാജയപ്പെടുത്താൻ ഇന്ററിനായിട്ടില്ല. 2015 നു ശേഷം ടൂറിനിൽ ഒരിക്കൽ പോലും ഗോളടിക്കാനും നേരാസൂറികളെ യുവന്റസ് അനുവദിച്ചിട്ടില്ല. മരിയോ മാൻസുകിച്ചിന്റെ ഡൈവിങ് ഹെഡ്ഡാറാണ് മത്സരത്തിന്റെ വിധി മാറ്റിയെഴുതിയത്. ഇന്ററിനെതിരായ യുവന്റസിന് വേണ്ടിയുള്ള മാൻസുകിച്ചിന്റെ ആദ്യ ഗോളാണ് ഇന്നത്തേത്.

Advertisement