ബെർണാഡെസ്കി തിരിച്ചെത്തി, യുവന്റസ് സ്‌ക്വാഡ് അറിയാം

Jyotish

സീരി എയിൽ ഫിയോറെന്റീനയ്‌ക്കെതിരായ യുവന്റസ് സ്‌ക്വാഡ് പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിലായിരുന്ന യുവതാരം ഫെഡറിക്കോ ബെർണാഡെസ്കി തിരിച്ചെത്തി. ഫിയോറെന്റീന താരത്തിന്റെ മുൻ ക്ലബ്ബാണ്. യുവന്റസ് പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രി ഉറപ്പ് പറഞ്ഞെങ്കിലും ജർമ്മൻ താരം ഏംരെ ചാൻ സ്‌ക്വാഡിൽ തിരിച്ചെത്തിയില്ല.

കഴിഞ്ഞ ഒക്ടോബറിലാണ് ചാൻ അവസാനമായി കളത്തിൽ ഇറങ്ങിയത്. ഹോളണ്ടിനെതിരെ ജർമ്മനി പരാജയപ്പെട്ട മത്സരത്തിലായിരുന്നു ചാൻ അവസാനമായി ബൂട്ടണിഞ്ഞത്. അലക്സ് സാൻഡ്രോയും സമി ഖേദിരയും പരിക്ക് കാരണം ടീമിന് പുറത്താണ്.

സ്‌ക്വാഡ്:Szczesny, De Sciglio, Chiellini, Benatia, Pjanic, Ronaldo, Dybala, Douglas Costa, Matuidi, Barzagli, Cuadrado, Mandzukic, Kean, Bonucci, Cancelo, Pinsoglio, Perin, Rugani, Bentancur, Bernardeschi, Spinazzola