യുവന്റസിൽ ക്ലബിൽ കൂട്ടരാജി. പ്രസിഡന്റ് ആൻഡ്രിയ ആഗ്നെല്ലി ഉൾപ്പെടെ എല്ലാ യുവന്റസ് ബോർഡ് അംഗങ്ങളും രാജിവച്ചത് ഇറ്റാലിയൻ ഫുട്ബോളിനെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. യുവന്റസ് 2021-22 സീസണിൽ 254.3m യൂറോയുടെ റെക്കോർഡ് നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതുകൊണ്ട് തന്നെ നവംബർ 23 ന് നടക്കേണ്ടിയിരുന്ന അവരുടെ ഓഹരി ഉടമകളുടെ മീറ്റിംഗ് ഡിസംബർ 27 ലേക്ക് മാറ്റിവച്ചിരുന്നു.
ആ മീറ്റിങിന് മുന്നോടിയായാണ് ഈ കൂട്ടരാജി. തീർത്തും പുതിയ ബോർഡ് അടുത്ത മാസം നികവിൽ വരും. അഗ്നെലി, ആഗ്നെല്ലിയെ കൂടാതെ, പവൽ നെദ്വെദ്, മൗറിസിയോ അറിവാബെൻ, ലോറൻസ് ഡിബ്രോക്സ്, മാസിമോ ഡെല്ല റാഗിയോൺ, കാതറിൻ ഫിങ്ക്, ഡാനിയേല മാരിലുങ്കോ, ഫ്രാൻസെസ്കോ റൊങ്കാഗ്ലിയോ, ജോർജിയോ ടാച്ചിയ, സുസാൻ ഹെയ്‌വുഡ് എന്നിവരാണ് യുവന്റസിന്റെ ഡയറക്ടർ ബോർഡിലെ മറ്റ് അംഗങ്ങൾ.