മാര്‍ക്ക് വുഡ് റാവൽപിണ്ടി ടെസ്റ്റിൽ കളിക്കില്ല

Markwood

ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡ് റാവൽപിണ്ടി ടെസ്റ്റിൽ കളിക്കില്ല. ഇംഗ്ലണ്ട് ടെസ്റ്റ് ടീം കോച്ച് ബ്രണ്ടന്‍ മക്കല്ലം ആണ് ഇക്കാര്യം അറിയിച്ചത്. ടി20 ലോകകപ്പിനിടെ ഇടുപ്പിന് ഏറ്റ പരിക്കാണ് താരത്തിന് വിനയായത്. ഡിസംബര്‍ 1ന് ആണ് റാവൽപിണ്ടിയിലെ ആദ്യ ടെസ്റ്റ് ആരംഭിയ്ക്കുന്നത്.

മാര്‍ക്ക് വുഡ് യുഎഇയിൽ നിന്ന് ടീമിനൊപ്പം യാത്ര ചെയ്തില്ലെന്നും അവിടെ റീഹാബ് നടപടികളുമായി മുന്നോട്ട് പോകുകയാണെന്നുമാണ് ലഭിയ്ക്കുന്ന വിവരം. താരം പിന്നീട് ടീമിനൊപ്പം ചേരുമെന്നാണ് അറിയുന്നത്. പാക്കിസ്ഥാനിൽ 2005ന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കായി എത്തുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.