ചെസ്നി യുവന്റസിൽ കരാർ പുതുക്കും

യുവന്റസിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ ചെസ്നി ക്ലബുമായി പുതിയ കരാർ ഒപ്പുവെക്കും. 2021വരെ ക്ലബിൽ താരത്തെ നിലനിർത്തുന്ന കരാറിലാകും ഈ ആഴ്ച താരം ഒപ്പിവെക്കുക. ഈ സീസണിൽ ചെസ്നി നടത്തുന്ന തകർപ്പൻ പ്രകടനങ്ങളാണ് താരത്തിന് പുതിയ കരാർ നൽകിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ മിലാനെതിരെ യുവന്റസിന്റെ വിജയം ഉറപ്പിച്ചത് ചെസ്നിയുടെ സേവുകൾ ആയിരുന്നു.

2017ൽ ആണ് ചെസ്നി യുവന്റസിൽ എത്തിയത്. കഴിഞ്ഞ വർഷം മുതൽ ക്ലബിന്റെ ഒന്നാം ഗോൾകീപ്പറായി താരം മാറിയിരുന്നു. മുമ്പ് ആഴ്സണൽ, റോമ തുടങ്ങിയ ക്ലബുകളുടെയും വല കാത്തിട്ടുണ്ട് ഈ പോളിഷ് താരം. യുവന്റസിനൊപ്പം ഇതുവരെ നാലു കിരീടങ്ങളും ചെസ്നി നേടിയിട്ടുണ്ട്.

Previous articleഡേ നൈറ്റ് ടെസ്റ്റ് അശ്വിനും ജഡേജക്കും വെല്ലുവിളി : ലക്ഷ്മൺ
Next articleU-17 വനിതാ ചാമ്പ്യൻഷിപ്പ്; ലയണസസ് ഒന്നാമത്, ഇനി ഫൈനൽ