ഡേ നൈറ്റ് ടെസ്റ്റ് അശ്വിനും ജഡേജക്കും വെല്ലുവിളി : ലക്ഷ്മൺ

ഇന്ത്യയും ബംഗ്ലദേശും തമ്മിൽ നടക്കുന്ന ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ. ഇന്ത്യൻ സ്പിന്നർമാരായ രവിചന്ദ്ര അശ്വിനും ജഡേജക്കും കടുത്ത വെല്ലുവിളിയാകും ഡേ നൈറ്റ് ടെസ്റ്റെന്ന് ലക്ഷ്മൺ പറഞ്ഞു.

രാത്രി മത്സരങ്ങളിൽ മഞ്ഞ് വീഴ്ച താരങ്ങൾക്ക് കനത്ത വെല്ലുവിളിയാണെന്ന് ലക്ഷ്മൺ പറഞ്ഞു. മഞ്ഞ് വീഴ്ചയുള്ളത്കൊണ്ട് പന്തിൽ ഗ്രിപ്പ് ലഭിക്കാൻ ജഡേജയും അശ്വിനും പാടുപെടുമെന്നും ലക്ഷ്മൺ പറഞ്ഞു. പിങ്ക് ബോളിൽ മുകളിൽ ഒരുപാളി അധികമായി ഉള്ളതും സ്പിൻ ബൗൾമാർക്ക് വെല്ലുവിളിയാണെന്നും ലക്ഷ്മൺ പറഞ്ഞു.

നവംബർ 22നാണ് ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരം. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെച്ചാണ് മത്സരം.

Previous articleസിദ്ധേഷ് ലാഡ്‌ മുംബൈ ഇന്ത്യൻസ് വിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക്
Next articleചെസ്നി യുവന്റസിൽ കരാർ പുതുക്കും