U-17 വനിതാ ചാമ്പ്യൻഷിപ്പ്; ലയണസസ് ഒന്നാമത്, ഇനി ഫൈനൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 17 ലോകകപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന അണ്ടർ 17 വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കഴിഞ്ഞു. ഇന്ന് നടന്ന അവാാാന മത്സരത്തിൽ ലയണസിന് വൻ വിജയം തന്നെ നേടാൻ ആയി. ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ ടൈഗ്രസസിനെ ആണ് ലയണസിസ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ലയണസസിന്റെ വിജയം.

കൊൽക്കത്ത കല്യാണി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ പ്രകടനമാണ് ലയണസസ് ഇന്ന് നടത്തിയത്. പ്രിയങ്ക റാവു, അസ്തം, ലിൻഡ കോം എന്നിവർ ആണ് ഇന്ന് ലയണസസിനായി ഗോളുമായി തിളങ്ങിയത്. ഈ വിജയത്തോടെ ലയണസസ് ഗ്രൂപ്പ് ഘട്ടത്തിൽ ഒമ്പതു പോയന്റായി ഒന്നാമത് ഫിനിഷ് ചെയ്തു. ടൈഗ്രസസ് ആറു പോയന്റുമായി രണ്ടാമതും ഫിനിഷ് ചെയ്തു. ഈ രണ്ടു ടീമുകൾ തന്നെ ഞായറാഴ്ച ഫൈനലിൽ വീണ്ടും ഏറ്റുമുട്ടും.