യുവന്റസിലെ കൊറോണ ടെസ്റ്റ് ഫലം വന്നു, പുതുതായി ആർക്കും രോഗമില്ല

- Advertisement -

സീരി എ ക്ലബായ യുവന്റസിലെ താരങ്ങൾക്കു ഒഫീഷ്യൽസിനും വീണ്ടും കൊറൊണ പരിശോധന നടത്തി. പുതിയ പരിശോധനയിൽ ആർക്കും രോഗമില്ല. എല്ലാ റിസൾട്ടും നെഗറ്റീവായാണ് വന്നത്. നേരത്തെ യുവന്റസ് താരങ്ങളായ റുഗാനിക്കും മാറ്റ്യുഡിക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇത് ടീമിനും ആരാധകർക്കും വലിയ ആശങ്ക നൽകിയിരുന്നു. പുതിയ ഫലങ്ങൾ എല്ലാവർക്കും ആശ്വാസം നൽകും.

മാറ്റ്യുഡിയും റുഗാനിയും ഇപ്പോഴും വിശ്രമത്തിലാണ്. മറ്റു താരങ്ങൾ ഒക്കെ ഇപ്പോൾ സെൽഫ് ക്വാരന്റീനിൽ കഴിയുകയാണ്. സ്ട്രൈക്കറായ ഹിഗ്വയിൻ പ്രത്യേക അനുമതി വാങ്ങി സ്വന്തം നാടായ അർജന്റീനയിലേക്ക് തിരിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിൽ ആണ് കഴിഞ്ഞ ആഴ്ച മുതൽ ഉള്ളത്.

Advertisement