വീ കിക്ക് കൊറോണ ക്യാമ്പെയിനുമായി ബയേണിന്റെ യുവതാരങ്ങൾ

- Advertisement -

കൊറോണ വൈറസ് ലോകമെമ്പാടും ആശങ്കപടർത്തുമ്പോൾ കൈതാങ്ങുമായി ബയേൺ മ്യൂണിക്കിന്റെ യുവതാരങ്ങൾ. കൊറോണക്കെതിരെ വീ കിക്ക് കൊറോണ എന്ന ക്യാമ്പെയിനുമായാണ് ബയേൺ താരങ്ങളായ ജോഷ്വാ കിമ്മിഷും ലിയോൺ ഗോരെട്സ്കയും രംഗത്ത് എത്തിയീരിക്കുന്നത്. കൊറോണ വൈറസിനെതിരായ പ്രവർത്തനങ്ങൾക്ക് വേണ്ടി ഫണ്ട് റെയ്സ് ചെയ്യുകയാണ് ഇരു താരങ്ങളും.

ക്യാമ്പെയിനിന് വേണ്ടി ഒരോ മില്ല്യൺ യൂറോ വെച്ച് ഇരു താരങ്ങളും സംഭാവന നൽകി. കൊറോണ ബാധയിൽ തുണയാകുന്ന ആശുപത്രികൾക്കും സ്മൂഹിക സംഘടനകൾക്കുമാണ് സമാഹരിക്കുന്ന തുക നൽകുക. സമൂഹ്യമാധ്യമങ്ങളീലൂടെ താരങ്ങൾ ആരാധകരോട് ഡോണേറ്റ് ചെയ്യാനും ബോധവത്കരണ പ്രവർത്തനങ്ങളിൽ ഭാഗമാകാനും ആഹ്വാനം ചെയ്തിട്ടുണ്ട്.
ജർമ്മൻ ദേശീയ ടീം ഇതിന് മുൻപേ ഒരു ഫണ്ട് റൈസിംഗ് ക്യാമ്പെയിനും നടത്തിയിരുന്നു.

Advertisement